ബസവരാജ് ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By sisira.28 07 2021

imran-azhar

 

 

 

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

സത്യപ്രതിജ്ഞാ ചടങ്ങിൽ ബി എസ് യെദിയൂരപ്പ, ധര്‍മ്മേന്ദ്രപ്രധാന്‍ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു.

 

യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ ചര്‍ച്ച തുടരുകയാണ്.


78-കാരനായ യെദിയൂരപ്പയ്ക്ക് പകരം 61-കാരനായ പുതിയ മുഖ്യമന്ത്രി. അടുത്ത വിശ്വസ്തന്‍റെ കയ്യില്‍ ഭരണം സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് യെദിയൂരപ്പ. കര്‍ണാടകയുടെ 23ാമത്തെ മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മ.

OTHER SECTIONS