നടപടികൾ പൂർത്തിയായി; 38 പേർക്കുകൂടി ബിഡിഎസിൽ പ്രവേശനം നേടി

By കലാകൗമുദി ലേഖകൻ.15 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: കുട്ടികൾ തിരികെ പ്രവേശനം നേടാത്ത ബിഡിഎസ‌് സീറ്റുകളിലേക്ക‌് വെള്ളിയാഴ‌്ച പ്രവേശന പരീക്ഷാ കമീഷണർ നടത്തിയ സ‌്പോട്ട‌് അഡ‌്മിഷനിൽ 38പേർകൂടി പ്രവേശനം നേടിസെപ‌്തമ്പർ 4, 5 തീയതികളിൽ നടത്തിയ മോപ‌് അപ‌് കൗൺസിലിങിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ‌് സീറ്റുകളിൽ പ്രേവേശനം ലഭിക്കുകയും എന്നാൽ നാല‌് കോളേജുകളിലെ എംബിബിഎസ‌് പ്രവേശനം സുപ്രീംകോടതി സ‌്റ്റേ ചെയ‌്തതിനെ തുടർന്ന‌് എട്ട‌്ഒമ്പത‌് തീയതികളിൽ നടത്തിയ പുനക്രമീകരിച്ച കൗൺസിലിങിൽ പ്രവേശനം നേടാൻ കഴിയാതെ പൊകുകയും ചെയ‌്ത 102 ബിഡിഎസ‌് വിദ്യാർഥികൾക്ക‌് അവർ നേരത്തെ അഡ‌്മിഷൻ നേടിയിരുന്ന ബിഡിഎസ‌് സീറ്റുകളിൽ തിരികെ പ്രവേശിക്കാൻ വ്യാഴാഴ‌്ച വരെ സമയം അനുവദിച്ചിരുന്നു.

 

എന്നാൽ നിശ‌്ചിത സമയത്തിനകം 64 പേർ മാത്രമാണ‌് തിരികെ പ്രവേശനം നേടിയത‌്ഒഴിഞ്ഞുകിടന്ന 38 സീറ്റുകളിൽ വെള്ളിയാഴ‌്ച രാവിലെ മൈഡിക്കൽ കോളേജ‌് പഴയ ഓഡിറ്റോറിയത്തിൽ നടത്തിയ സ‌്പോട്ട‌് അലോട്ടുമെന്റിൽ പങ്കെടുത്തവരിലെ ഉയർന്ന റാങ്കുകാരെ പ്രവേശിപ്പിച്ചുസർക്കാർ ദന്തൽ കോളേജുകളിലെ ഏഴുസീറ്റുകൾ ഉൾപ്പെടെയാണ‌് നികത്തിയത‌്.സർക്കാർ ബിഡിഎസ‌് സീറ്റിൽ 3722 സ‌്റ്ററ്റ‌് റാങ്ക‌് വരെയാണ‌് പ്രവേശനം നേടിയത‌്സ്വാശ്രയ ബിഡിഎസ‌് സീറ്റുകളിൽ 19311 റാങ്ക‌് വരെ പ്രവേശനം നേടിരാജ്യത്ത‌് ബിഡിഎസ‌് പ്രവേശന നടപടികൾ അവസാനപ്പിക്കേണ്ടുന്ന അവസാന ദിവസം ശനിയാഴ‌്ചയാണ‌്ഇതിനകം സംസ്ഥാനത്ത‌് എംബിബിഎസ‌്ബിഡിഎസ‌് സീറ്റുകളിലെ ഒഴിവുകളെല്ലാം പരാതികളില്ലാതെ പ്രവേശന പരീക്ഷാ കമീഷണർക്ക‌് തീർക്കാനായിസുപ്രീംകോടതി സ‌്റ്റേ ഉത്തരവുള്ള നാല‌് മെഡിക്കൽ കോളേജിലെ 550 എംബിബിഎസ‌് സീറ്റുകളിലെ പ്രവേശന നടപടികൾ മാത്രമാണ‌് ബാക്കിയുള്ളത‌്

 

രാജ്യത്ത‌് എംബിബിഎസ‌് സ‌ീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കേണ്ടുന്ന ദിവസം സെപ‌്തമ്പർ 10 ആയിരുന്നുഎന്നാൽ നാല‌് കോളേജുകളുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ‌് വന്നിട്ടില്ല. 17ന‌് കേസ‌് കോടതി വീണ്ടും പരിഗണിക്കുംഅന്തിമ ഉത്തരവിൽ സ‌്റ്റേ നീക്കിയാൽ പ്രവേശനത്തിന‌് കൂടുതൽ ദിവസങ്ങൾ കോടതിതന്നെ അനുവദിക്കണംസുപ്രീംകോടതിയുടെ അന്തിമ ഉത്തരവ‌് കാക്കുകയാണെന്ന‌് പ്രവേശന കമീഷണർ പി കെ സുധീർബാബു പറഞ്ഞു.