'ബീറ്റ് ഡയബറ്റിസ്' ജീവിതം ഇനി മധുര താളമാകട്ടെ...

By online desk.14 11 2019

imran-azhar

 

 

താളം തെറ്റിയ ജീവിത ശൈലിയാണ് പ്രമേഹം പോലുള്ള പല ഗുരുതര രോഗങ്ങൾക്കും കാരണം. ജീവിത താളം കണ്ടെത്തുന്നതിലൂടെ നമുക്ക് പ്രമേഹത്തെ പ്രതിരോധിക്കാമെന്ന ആശയുവുമായി കിംസ് ആശുപത്രി സംഘടിപ്പിച്ച 'ബീറ്റ് ഡയബറ്റിസ്' എന്ന ബോധവത്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന് വിസ്മയ കാഴ്ചയായി. ആരോഗ്യമുള്ള തലമുറ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ വ്യായാമം ഭക്ഷണ ക്രമീകരണം നല്ല ശീലങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് കിംസ് ആശുപത്രിയിലെ ചെയർമാൻ & മാനേജിങ് ഡയറക്ടർ എംഐ സഹദുള്ള അഭിപ്രായപ്പെട്ടു.

 

കാർമൽ സ്‌കൂൾ, കിംസ് നേഴ്സിങ് കോളേജ് തുടങ്ങി തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രമേഹ ബോധവൽക്കരണ പരിപാടിയിൽ കിംസ് ആശുപത്രിയിലെ ഡോ: തുഷാന്ത്‌ തോമസ്, ഡോ: രാജ്‌മോഹൻ, ഡോ: ഷീജാ മാധവൻ, ശ്രീ ജെറി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രശസ്ത ട്രമ്മർ ആയ ജിനോയും സംഘവും പരിപാടിയിൽ താള വിസ്മയം തീർത്തു.

 

 

OTHER SECTIONS