കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വിദേശിയെ പൂട്ടിയിട്ട നിലയില്‍; പുഴുവരിച്ച് മൃതപ്രായനായി യുഎസ് പൗരന്‍

By RK.22 11 2021

imran-azhar


തിരുവനന്തപുരം: കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ വിദേശിയായ കിടപ്പുരോഗി പൂട്ടിയിട്ട നിലയില്‍. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ മൃതപ്രായനായി ഉറുമ്പരിച്ച നിലയിലായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തിയത്.

 

യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ് (77) ആണ് മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. ഇര്‍വിന്‍ ഫോക്‌സിന് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.

 

പൊലീസിലെ ഒരു ബീറ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പാലിയം ഇന്ത്യയിലും ഉള്‍പ്പെട്ടവരുടെ സംഘം വൈകിട്ടു ഹോട്ടലില്‍ എത്തിയത്. കൊളുത്തിട്ട മുറിക്കുള്ളില്‍ നിന്നു ഞരക്കവും നിലവിളിയും കേള്‍ക്കാമായിരുന്നു.

 

മുറി തുറന്നു കയറിയ സംഘം കണ്ടത് ഞെട്ടിക്കുന്ന ഇതു കാരണമാകാം ഉറുമ്പു സാന്നിധ്യം എന്നു കരുതുന്നു. കാഴ്ചകളാണ്. സംഘം രോഗിയെ പരിചരിച്ചു താല്‍ക്കാലിക ആശ്വാസം നല്‍കി.

 

ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ ഫോക്‌സ് കോവളത്തെത്തിയത്. വീഴ്ചയെ തുടര്‍ന്ന് ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ വിദേശിയെ കിടത്തുകയായിരുന്നു.

 

അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തോട് ഹോട്ടല്‍ അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്.

 

 

 

 

 

OTHER SECTIONS