ബീമാപളളി ഉറൂസ് ഫെബ്രുവരി ഏഴിന്

By Online Desk .13 01 2019

imran-azhar

 

 

തിരുവനന്തപുരം: ബീമാപളളിയിലെ ഉറൂസ് ഫെബ്രുവരി ഏഴിന് ആരംഭിക്കും. ഏഴിന് രാവിലെ എട്ടിന് ബീമാപളളി ഇമാം എസ്. സബീര്‍ സഖാഫിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാര്‍ഥന. തുടര്‍ന്ന് പളളിയങ്കണത്തില്‍ നിന്ന് വിശ്വാസികളടക്കമുളളവര്‍ പങ്കെടുക്കുന്ന പട്ടണ പ്രദക്ഷിണം ജോനക പൂന്തുറയിലെത്തും. അവിടെ നിന്ന് തിരികെ 10 .30 ഓടെ പട്ടണപ്രദക്ഷിണം പളളിയില്‍ തിരികെയെത്തും.

 

തുടര്‍ന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ പ്രാര്‍ഥന നടക്കും. 11 ന് ബീമാപളളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എ. അഹമ്മദ് ഖനി ഉറൂസ് തുടക്കം കുറിച്ചുകൊണ്ട്് ഇരുവര്‍ണ്ണ പതാകയുയര്‍ത്തും. ഫെബ്രുവരി 17 ന് പുലര്‍ച്ചെ രണ്ടിന് പളളിയങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണ ഘോഷയാത്രയില്‍ അശ്വാരൂഡ പോലീസ്, വിവിധ വാദ്യമേളങ്ങള്‍, ശുഭ്ര വസ്ത്രധാരികളായ വിശ്വാസികള്‍, മദ്രസവിദ്യാര്‍ഥികള്‍ എന്നിവര്‍ അണിചേരുമെന്ന് ബീമാപളളി മുസ്‌ലീം ജമാഅത്ത് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ സമ്മേളനത്തില്‍ അറിയിച്ചു.

 

ഘോഷയാത്ര മടങ്ങിയെത്തിയശേഷം ചീഫ് ഇമാം അല്‍ഹാജ് ഹസന്‍ അഷ്‌റഫി ഫാളില്‍ ബാഖവിയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. ഉറൂസ് ദിവസങ്ങളില്‍ മുനാജാത്ത്, മൗലൂദ് പാരായണം, റാത്തീഫ്, ബുര്‍ദ, മതപ്രഭാഷണം,തുടങ്ങിയ പരിപാടികളുണ്ടാവും. 16 ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഹമ്മദ് ഹാജി, ജനറല്‍സെക്രട്ടറി അമാനുല്ലാഖാന്‍, ഖജാന്‍ജി ഖാസിം, ഫൈനാന്‍സ് കണ്‍വീനര്‍ അബ്ദുല്‍ റൗഫ്.എ, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അലി ഹൈദര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.നാഷൗദ്ഖാന്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ജെ. ഹുസൈന്‍, അംഗങ്ങളായ എസ്. അന്‍വര്‍ഖാന്‍, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS