ബൈറൂത്ത് സ്‌ഫോടനം: മന്ത്രി രാജി വച്ചു

By Web Desk.09 08 2020

imran-azhar

 

 

ബൈറൂത്ത്: രാജ്യ തലസ്ഥാനത്തുണ്ടായ വന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ലെബനാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മനാല്‍ ആബേല്‍ സമദ് രാജിവച്ചു. ബൈറൂത്തിലുണ്ടായ വന്‍ ദുരന്തത്തെത്തുടര്‍ന്ന് രാജി വെച്ചതായി അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളില്‍ നിന്നുണ്ടായ കൃത്യവിലോപത്തില്‍ ലബനീസ് ജനതയോട് ക്ഷമ ചോദിച്ചാണ് അവര്‍ പടിയിറങ്ങിയത്. ആഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍ മുഴുവനായും രാജിവെക്കണമെന്ന് മരോനൈറ്റ് ചര്‍ച്ച് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് പിന്നാലെ സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും കരുത്താര്‍ജിച്ചിരുന്നു.

 

OTHER SECTIONS