സൈക്കിളിൽ നാട്ടിലേക്ക് കടക്കാൻ ശ്രമം; ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

By Sooraj Surendran.31 05 2020

imran-azhar

 

 

കൊല്ലം: സൈക്കിളിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശികളെ കൊല്ലത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തു. നാല് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ യാത്ര പാസോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിളുകൾ വാങ്ങി അതിലായിരുന്നു നാലംഗസംഘത്തിന്റെ നാട്ടിലേക്കുള്ള യാത്ര. ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന്‍ പറഞ്ഞു. ലോക്ക്ഡൗൺ മൂലം തൊഴിലില്ലാതായതോടെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.

 

OTHER SECTIONS