ചലച്ചിത്രതാരത്തിനെതിരെ പരാതിയുമായി ബിജെപി നേതാവ്, നടിയുടെ ട്രോളുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

By Maya Devi V..18 01 2021

imran-azhar


കൊല്‍ക്കത്ത: സിനിമാ നടിക്കെതിരെ പരാതിയുമായി മുതിര്‍ന്ന ബിജെപി നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ തഥാഗത് റോയി രംഗത്ത്. നടിയുടെ ട്രോളുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി.


ബംഗാളി ചലച്ചിത്ര താരം സയോനി ഘോഷ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചില മീമുകള്‍ക്കെതിരെയാണ് ഇദ്ദേഹം രംഗത്ത് എത്തിയിട്ടുള്ളത്. ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആക്ഷേപം.


എന്നാല്‍ 2015 ഫെബ്രുവരിയിലാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും താനല്ല അത് നടത്തിയതെന്നും സയോനി പറയുന്നു. തന്റെ ട്വിറ്ററുകള്‍ അക്കൗണ്ട് ആയിടക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഐപിസി 293എ നഗ്നമായി ലംഘിച്ചിരിക്കുന്നു. ഇനി ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറായിക്കൊള്ളൂ എന്നാണ് റോയ് ട്വീറ്റ് ചെയ്തിട്ടുള്ളത്.
പൊലീസില്‍ പരാതി നല്‍ക്കിക്കഴിഞ്ഞു. ഗുവാഹത്തിയില്‍ നിന്നുള്ള ഒരാളാണ് അയാളുടെ മതവികാരം വ്രണപ്പെട്ടതായി തന്നോട് പരാതി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് കൊടുത്തിരിക്കുന്നത്.


ബംഗളുരുവില്‍ നിന്നുള്ള ഒരു വ്യക്തിയും സമാനമായ പരാതി ഉയര്‍ത്തിയിട്ടുണ്ടെന്ന് റോയ് പറഞ്ഞു.


2010ല്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് എടുത്തെങ്കിലും കുറച്ച് കാലം ഉപയോഗിച്ച ശേഷം തനിക്ക് അതിലുള്ള താത്പര്യം ഇല്ലാതായി എന്ന് നടി പറഞ്ഞു. പിന്നീട് അത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.


പിന്നീട് ഇത് ഹാക്ക് ചെയ്തതായി മനസിലായപ്പോള്‍ അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പല വിധ കാരണങ്ങളാല്‍ 2017 മുതലാണ് വീണ്ടും ഇതുപയോഗിച്ച് തുടങ്ങിയത്. ആവശ്യമില്ലാത്ത പോസ്റ്റുകള്‍ നശിപ്പിക്കുന്നതിനിടെ കുറച്ച് വിട്ടുപോയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

OTHER SECTIONS