ബാംഗളൂരുവിൽ ജൂലൈ 14 മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

By online desk .11 07 2020

imran-azharബംഗളൂരു: ബംഗളൂരുവിൽ കോവിഡ് വ്യാപനം അതി തീവ്രമായതോടെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ജൂലൈ 14 നു രാത്രി എട്ടുമുതൽ മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി യെദ്യുരപ്പയാണ് ഈ കാര്യം വ്യക്തമാക്കിയത്.

 

അദ്ദേഹം ട്വിറ്ററിലൂടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ബാഗ്ലൂരിൽ നിലവിൽ ഞായറാഴ്ച മാത്രമാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിന്നിരുന്നത് . അടുത്ത ചൊവ്വാഴ്ച രാത്രി എട്ടുമുതൽ ആരംഭിക്കുന്ന ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി.


ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും. ലോക്ഡൗൺ ആണെങ്കിലും മെഡിക്കൽ പി.ജി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.

OTHER SECTIONS