ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായില്ല

By Web Desk.20 10 2020

imran-azhar

 

 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനായിരുന്നു നിർദേശമെങ്കിലും ബിനീഷ് ഹാജരായിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. അസുഖമാണെന്ന് പറഞ്ഞാണ് ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിവരം. മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ തീരുമാനം. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അനൂപ് മുഹമ്മദും, ബിനീഷും തമ്മിൽ നടത്തിയിട്ടുള്ള പണമിടപാടുകളെ കുറിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

 

OTHER SECTIONS