ബെംഗളൂരുവിൽ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വൻ പ്രതിഷേധം; വെടിവെപ്പിൽ രണ്ട് മരണം

By Sooraj Surendran.12 08 2020

imran-azhar

 

 

ബെംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ ബെംഗളൂരുവിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രതിഷേധക്കാർ എംഎൽഎയുടെ വീട് ആക്രമിച്ചു. അക്രമി സംഘം നിരവധി വാഹനങ്ങളും നശിപ്പിച്ചു. സംഭവത്തിൽ രണ്ടു പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പോലീസുകാർക്കും പരിക്കേറ്റു.

 

എംഎൽഎ അഖണ്ഡേ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് വിദ്വേഷം പടർത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. സംഭവത്തെ തുടർന്ന് ശ്രീനിവാസ മൂർത്തിയുടെ വീടിനുമുന്നിൽ ആളുകൾ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എംഎൽഎയുടെ ബന്ധുവായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

OTHER SECTIONS