'കരിയറില്‍ പിന്തുണച്ചവർക്ക് നന്ദി', ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

By സൂരജ് സുരേന്ദ്രന്‍.24 11 2021

imran-azhar

 

 

ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

 

അതേസമയം ഏകദിനത്തിലും, ടി20യിലും തുടരും.

 

"കരിയറില്‍ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും എന്‍റെ കുടുംബത്തിനും നന്ദി അറിയിക്കുന്നു. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും മാന്‍ ഓഫ് ദ് മാച്ച പുരസ്കാരം നേടാന്‍ എനിക്കായി" മെഹമ്മദുള്ള ട്വിറ്ററിൽ കുറിച്ചു.

 

ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.

 

2009ല്‍ ടെസ്റ്റില്‍ അരങ്ങേറിയ മെഹമ്മദുള്ള ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്.

 

OTHER SECTIONS