ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയില്‍

By BINDU PP .14 Jan, 2018

imran-azhar

 


ദില്ലി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയില്‍.ഉച്ചയോടെയാണ് അദ്ദേഹം എത്തിച്ചേരുക. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം പ്രതിരോധം, വ്യവസായം എന്നീ മേഖലകളിലാണ് കൂടുതല്‍ ചര്‍ച്ച നടത്തുക.102 കമ്പനികളില്‍ നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ നെതന്യാഹുവിനോടൊപ്പം ഇന്ത്യയില്‍ എത്തിച്ചേരും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ അദ്ദേഹം സന്ദര്‍ശിക്കും.ഗുജറാത്തിലും നെതന്യാഹു സന്ദര്‍ശനം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ താജ്മഹലും സന്ദര്‍ശിക്കും.

OTHER SECTIONS