ബെന്നി ബഹനാനെ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു

By Anju N P.20 09 2018

imran-azhar

 

തിരുവനന്തപുരം: പുതിയ യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 13 വര്‍ഷമായി ഭരിച്ചിരുന്ന പി.പി.തങ്കച്ചന് പകരക്കാരനായാണ് ബെന്നി ബഹന്നാനെ നിയമിച്ചത്.

 

നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹനാന്‍ തൃക്കാക്കര മുന്‍ എംഎല്‍എയാണ്.

 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കെപിസിസിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.


യു.ഡി.എഫ് കണ്‍വീനര്‍ എന്ന രീതിയില്‍ പിപി തങ്കച്ചന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അത് എല്ലാ കാലത്തും കോണ്‍ഗ്രസ് വിലമതിക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കും. താന്‍ കെ. സുധാകരനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കും എന്ന പൂര്‍ണ വിശ്വാസമുണ്ട്.

 

 

OTHER SECTIONS