മോണ്‍സന്‍ വിഷയം: സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നു ബെന്നി ബെഹനാന്‍

By Vidya.28 09 2021

imran-azhar


കൊച്ചി: അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയായ മോണ്‍സന്‍ മാവുങ്കൽ വിഷയത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി ബെഹനാൻ.പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം.

 

 


മോണ്‍സന്‍ മാവുങ്കൽ ഒരു ഡോക്ടർ പോലും അല്ല. പൊതുപ്രവർത്തകരായവർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

OTHER SECTIONS