ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന്

By priya.09 08 2022

imran-azhar

 

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു.ഇന്നലെ വൈകീട്ട് ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.


അദ്ദേഹം 30 വര്‍ഷത്തോളം ജര്‍മനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എകെജി സെന്ററിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയാണ്. പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ.നായനാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.

 

1962ല്‍ ബര്‍ലിനില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങളുടെ ലേഖകനായി. ഇഎംഎസിനും എകെജിയ്ക്കൊപ്പവും പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നു. 1965 മുതല്‍ 82 വരെ 'ബ്ലിറ്റ്സിന്റെ' യൂറോപ്യന്‍ ലേഖകനായിരുന്നു അ്‌ദ്ദേഹം. സിഐഎയെക്കുറിച്ച് 'ഡെവിള്‍ ഇന്‍ ഹിസ് ഡാര്‍ട്ട്' എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്തകം രചിച്ചു.

 

  

OTHER SECTIONS