എം കേരളം; സംസ്ഥാന സര്‍ക്കാര്‍ ആപ്പിന്റെ പരീക്ഷണപതിപ്പ് അടുത്ത മാസം

By Anju N P.13 Jan, 2018

imran-azhar

 

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം-കേരളത്തിന്റെ പരീക്ഷണപതിപ്പ് അടുത്ത മാസം അവതരിപ്പിക്കും. നൂറിലധികം സര്‍ക്കാര്‍ സേവനങ്ങളായിരിക്കും എം കേരളം ആപ്പില്‍ ലഭ്യമാക്കുക. ബീറ്റ പതിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കായിയിരിക്കും അന്തിമ പതിപ്പ് തയ്യാറാക്കുക. സംസ്ഥാന ഐ.ടി. മിഷനാണ് എം-കേരളം തയ്യാറാക്കുന്നത്.

 


സംസ്ഥാന ഐടി മിഷനാണ് ആപ്പ് തയ്യാറാക്കുന്നത്. റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്, ധനകാര്യം, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാകുന്ന ആപ്പ് ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഉപയോഗിക്കാനാകും. 2ജി നെറ്റ്വര്‍ക്കില്‍പ്പോലും ഉപയോഗിക്കാന്‍ സാധിക്കുംവിധമായിരിക്കും ആപ്പ് തയ്യാറാക്കുക.

 

ആദ്യഘട്ടത്തില്‍ 50ഓളം സേവനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കിലും പിന്നീട് അത് വര്‍ദ്ധിപ്പിക്കുകയായിരുന്നു. വിവിധ വകുപ്പുകളില്‍ പണമടയ്ക്കുന്നതിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കാനും ആപ്പ് ഉപകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കുന്ന പരാതികളുടെ സ്ഥിതി അറിയുന്നതിനും ആപ്പ് ഉപയോഗിക്കാം. ഇ ഡിസ്ട്രിക്റ്റ് വഴി ലഭിക്കുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും ആപ്പ് ഉപയോഗിക്കാം.

 

എം-കേരളത്തിന്റെ പേയ്‌മെന്റ് ഗേറ്റ്വേ ആയി പ്രവര്‍ത്തിക്കേണ്ട പൊതുമേഖലാ ബാങ്കിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സെര്‍ട്ടിഫിക്കേഷന്‍ ഡയറക്ടറേറ്റിന്റെ (എസ്.ടി.ക്യു.സി.) തിരുവനന്തപുരം കേന്ദ്രത്തില്‍ സുരക്ഷാ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണിപ്പോള്‍.

 

OTHER SECTIONS