ബവ്ക്യൂ ബുക്കിംഗ് പുലര്‍ച്ചെ 3.45 മുതല്‍; തിരക്ക് കുറയ്ക്കാനുള്ള തന്ത്രം

By Online Desk.31 05 2020

imran-azhar

 

 

തിരുവനന്തപുരം: ബവ്ക്യൂ ആപ്പില്‍ ടോക്കണ്‍ ബുക്കിംഗിന്റെ സമയം മാറ്റിയത് തിരക്ക് കുറയ്ക്കാനുള്ള തന്ത്രമെന്ന് ഫെയര്‍കോഡ് കമ്പനി അധികൃതര്‍. രാവിലെ 6 മുതല്‍ വൈകിട്ട് 10 വരെ ബുക്കിങ് നടത്താമെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞിട്ടും സാങ്കേതിക പിഴവു മറയ്ക്കാന്‍ സമയം പുലര്‍ച്ചെ 3.45 മുതല്‍ 9 വരെയാക്കുകയെന്ന വിചിത്രമായ തീരുമാനമാണ് ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ബുക്കിങ് ബവ്‌കോ പറഞ്ഞ സമയത്തു തന്നെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 9 മണി കഴിഞ്ഞ ശേഷമാണ് ബുക്കിങ് സമയം മാറ്റിയെന്ന അറിയിപ്പ് എത്തുന്നത്. 9ന് മുന്‍പ് ബുക്കിങ് സാധ്യമായിരുന്നില്ലെന്നു മാത്രമല്ല, ബുക്കിങ്ങിലെ പിഴവ് മറയ്ക്കാന്‍ കൂടിയായിരുന്നു ഈ തെറ്റായ അറിയിപ്പ്. വ്യാഴാഴ്ചയും ബുക്കിങ് സമയം തിരുത്തി നേരത്തേയാക്കിയിരുന്നു.ഫെയര്‍കോഡ് ടെന്‍ഡറില്‍ അനുഭവപരിചയമായി ചൂണ്ടിക്കാട്ടിയത് ഇവര്‍ വികസിപ്പിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം. 3,000 ഉപയോക്താക്കളെ ഒരേ സമയം കൈകാര്യം ചെയ്യാമെന്നായിരുന്നു അവകാശവാദം. എന്നാല്‍ ബവ്ക്യൂ പോലെയുള്ള ആപ്പിന് ഈ ശേഷി പര്യാപ്തമല്ലായിരുന്നു. ഉപയോക്താക്കള്‍ക്കു കട തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വേണമെന്നു ടെന്‍ഡര്‍ രേഖയിലൂടെ സ്റ്റാര്‍ട്ടപ് മിഷന്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും ലോഡ് കൂടി ആപ് ഹാങ് ആകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ഓപ്ഷന്‍ റദ്ദാക്കിയത്. പകരം പിന്‍കോഡ് സംവിധാനം മാത്രം ഏര്‍പ്പെടുത്തി. ഉപഭോക്താവിന് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും സംവിധാനം ഒഴിവാക്കി.

 

ആപ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ റീ ഇന്‍സ്റ്റാള്‍

 

ഒടിപി ലഭിക്കുന്നതിലെ കാലതാമസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഫെയര്‍ കോഡ് ടെക്‌നോളജിസ് അധികൃതര്‍. ഇന്നലെ ഒമ്പതു മണിവരെ ബുക്കിങ് സാധാരണ നിലയില്‍ നടന്നതായും ബാറുകളിലും ബവ്‌കൊ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകളില്‍ വില്‍പന പുരോഗമിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. ഏതെങ്കിലും ഫോണുകളില്‍ ആപ് പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. 20 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഔട്‌ലറ്റുകളിലെ ടോക്കണ്‍ ലഭിച്ചതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉപഭോക്താവ് എന്റര്‍ ചെയ്യുന്ന പിന്‍കോഡിന് 20 കിലോമീറ്റര്‍ ചുറ്റളവ് കണക്കാക്കി നല്‍കുന്നത് കെഎസ്ബിസിയുടെ നിര്‍ദേശപ്രകാരമാണ്. എല്ലാ ഷോപ്പുകള്‍ക്കും ഉപഭോക്താവിനെ ലഭിക്കുന്നതിനു വേണ്ടിയാണിത്.

 

 

 

OTHER SECTIONS