സംസ്ഥാനത്ത് ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവ്റേജ് ഔട്ട്ലെറ്റുകൾ എന്നിവ അടച്ചിടും: മുഖ്യമന്ത്രി

By Sooraj Surendran.25 03 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിന്റെ ഭാഗമായി ബാറുകളും, കള്ളുഷാപ്പുകളും, ബിവ്റേജ് ഔട്ട്ലെറ്റുകളും ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്ലബ്ബുകൾക്കും പ്രവർത്തനാനുമതി ഇല്ല. അതേസമയം മദ്യപാനം ശീലമായവർക്ക് മദ്യപാനം പൊടുന്നനെ നിർത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് മദ്യം ഓൺലൈൻ ആയി ലഭ്യമാക്കാനുള്ള സാധ്യതയും സർക്കാർ തേടി.

 

OTHER SECTIONS