'ബീയോണ്ട് ദി ലെൻസ്' ഉദ്‌ഘാടനം നാളെ

By Sarath Surendran.23 09 2018

imran-azhar

 

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ ജേർണലിസം വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനം 'ബീയോണ്ട് ദി ലെൻസ്' നാളെ (സെപ്തംബർ 24,തിങ്കൾ) രാവിലെ 11 മണിക്ക്  ചലച്ചിത്ര നടൻ പ്രേംകുമാർ ഉദ്‌ഘാടനം നിർവഹിക്കും. സെപ്തംബർ24,25,26 തീയതികളിൽ പ്രസ് ക്ലബ് ഹാളിലാണ് പ്രദർശനം. പ്രസ് ക്ലബ്  ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ ജേർണലിസം എട്ടാമത് ബാച്ചിലെ വിദ്യാത്ഥികളെടുത്ത നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയുള്ള പ്രദർശനത്തിന് പ്രവേശനം സൗജന്യമാണെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

OTHER SECTIONS