ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ റാ​ഖ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1,600ലേ​റെ പേർ

By uthara.26 04 2019

imran-azhar

ബെയ്റൂട്ട്: യുഎസ് നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സഖ്യസേന സിറിയൻ നഗരമായ റാഖയിൽ 2017 മുതൽ നടത്തി വന്നിരുന്ന അക്രമത്തിൽ ർ കൊല്ലപ്പെട്ടത് പിഞ്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ 1,600ലേറെ പേർ . ഇതുസംബന്ധിച്ച കണക്കുകൾ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷനൽ ആണ് പുറത്ത് വിട്ടത് .


നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ യുഎസ് സഖ്യം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തുന്നതിന് വേണ്ടി നടത്തിയ ആക്രമണമാണ് ഇത് . ആയിരത്തിലേറെ പേരെ ആക്രമണം നടത്തിയ ഇരുനൂറിലേറെ സ്ഥലങ്ങളിൽ നിന്നായി തിരിച്ചറിഞ്ഞു എന്നും മനുഷ്യാവകാശ നിരീക്ഷക സംഘം എയർവാർസും വ്യക്തമാക്കി . യുഎസ് സഖ്യം ഇതുവരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ആയിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാൻ തയ്യാറായതുമില്ല .

OTHER SECTIONS