യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

By Web Desk.30 10 2020

imran-azhar

 

 

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമിച്ചെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും, സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവൃത്തി സമൂഹത്തിനു നല്‍കുന്നതെന്നും നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കൈയിലെടുത്തതെന്നും കോടതി ചോദിച്ചു. മാറ്റത്തിനു വേണ്ടി ഇറങ്ങുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയ്യാറാകണമെന്നും കോടതി പറഞ്ഞു. പ്രതികൾക്ക് ജാമ്യം ഒരു കാരണവശാലും അനുവദിക്കരുതെന്നും വിജയ് പി നായരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ പറഞ്ഞു.

 

OTHER SECTIONS