ഇന്ത്യയിലെ പ്രഥമ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു

By Sooraj Surendran.15 10 2020

imran-azhar

 

 

മുംബൈ: ഇന്ത്യയിലെ പ്രഥമ ഓസ്കർ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി അവര്‍ ചികിത്സയിലായിരുന്നു ഭാനു അത്തയ്യ. മുംബൈയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു. 1983ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അത്തയ്യക്ക് ഓസ്കർ ലഭിച്ചത്. ബോളിവുഡിലെ പ്രമുകരായ ഒട്ടുമിക്ക സംവിധായകര്‍ക്കുമൊപ്പം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

OTHER SECTIONS