ഇന്ധന വില,ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്

By sisira.25 02 2021

imran-azhar


ഇന്ധന വില, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ച് രാജ്യത്ത് നാളെ ഭാരത് ബന്ദ്.കോൺഫിഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

രാജ്യമെമ്പാടുമുള്ള 40,000 ട്രേഡ് അസോസിയേഷനുകളിൽ നിന്നായി എട്ട് കോടിയോളം വ്യാപാരികളാണ് നാളെ പണിമുടക്കുക.

 

ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫയർ അസോസിയേഷനും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.


എന്നാൽ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

OTHER SECTIONS