തായ്‌വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങും; ജോ ബൈഡന്‍

By vidya.22 10 2021

imran-azhar

 


ബാല്‍ട്ടിമോര്‍: ചൈനയ്‌ക്കെതിരായ തായ്‌വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.എന്നാല്‍ തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.

 

 


അമേരിക്ക തുടര്‍ന്നുവന്നിരുന്ന തന്ത്രപരമായ മൗനം നീക്കിയാണ് ചൈനയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു.

 


സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തായ്‌വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ബൈഡന്റെ മറുപടി.

 

 


തായ്‌വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നല്‍കിയിരുന്നെങ്കിലും വിഷയത്തില്‍ പരസ്യ പ്രഖ്യാപനങ്ങള്‍ക്കൊന്നും അമേരിക്ക മുതിര്‍ന്നിരുന്നില്ല, ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഈ നിലപാട് പ്രഖ്യാപിക്കുന്നത്.

 

 

OTHER SECTIONS