ക്യാരി ബാഗിന് 18 രൂപ ഈടാക്കി; ബിഗ്ബസാറിന് പിഴ

By online desk.21 10 2019

imran-azharഹരിയാന: ഉപഭോക്താവില്‍ നിന്ന് ക്യാരി ബാഗിന് 18 രൂപ ഈടാക്കിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാറിന് 11,518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി. രണ്ടു കേസുകളിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഓരോ കേസിലും ഈ തുക പിഴ ഒടുക്കണം. ഹരിയാന സ്വദേശിയായ ബല്‍ദേവ് രാജ് എന്നയാള്‍ക്ക് അനുകൂലമായിട്ടാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 10,000 രൂപ പിഴയ്ക്ക് പുറമെ ഉപഭോക്താവിന് ഉണ്ടായ മാസസിക സമ്മര്‍ദ്ദത്തിന് 1000 രൂപയും പരാതി നടപടികളുടെ ചെലവിനായി 500രൂപയും ബാഗിനായി വാങ്ങിയ 18 രൂപയും ഉള്‍പ്പെടെയാണ് 11,518 രൂപ. കഴിഞ്ഞ മാര്‍ച്ച് 20ന് ഹരിയാനയിലെ പഞ്ചകുളയിലെ ഒരു ഇന്‍ഡസ്ട്രയില്‍ ഏരിയയിലെ ഒരു ബിഗ്ബസാര്‍ ഷോപ്പില്‍ നിന്നാണ് ബല്‍ദേവ് രാജ് സാധനങ്ങള്‍ വാങ്ങിയത്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് നല്‍കി. എന്നാല്‍ 18 രൂപയാണ് ഇതിന് ഈടാക്കിയത്. ഇതോടെയാണ് ഇയാള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ ബല്‍ദേവിന്റെ അനുവാദത്തോടെയാണ് പണം ഈടാക്കിയതെന്നാണ് സ്ഥാപനത്തിന്റെ വാദം. ഉപഭോക്താവില്‍ നിന്നും പണം ഈടാക്കുന്ന ബിഗ്ബസാറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഫോറം വ്യാപാരസ്ഥാപനം ഇത്തരത്തില്‍ വലിയ ഒരു തുക കൈവശപ്പെടുത്തുന്നുണ്ടെന്നും നിരീക്ഷിച്ചു. സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് ക്യാരി ബാഗ് നല്‍കേണ്ടത് അനിവാര്യമാണെന്നും ഫോറം ചൂണ്ടിക്കാട്ടി.

 

 

OTHER SECTIONS