അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം: ജില്ലാ കളക്ടറുടെ നിർദേശം

By Web Desk.28 11 2020

imran-azhar

 

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റോഡിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും അടിയന്തിരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടറുടെ നിർദേശം. ഹൈ കോടതിയുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദേശപ്രകാരമാണ് കളക്ടറുടെ നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മേൽനോട്ടം വഹിക്കാൻ ജില്ല വികസന കമ്മീഷ്ണർ ഡോ. വിനയ് ഗോയൽ ഐഎഎസിനെ നിയോഗിച്ചു. ഈ തീവ്ര പരിപാടിയിൽ കഴിഞ്ഞ 2 ദിവസമായി ജില്ലയിൽ 2222 ബോർഡുകളും, 236 ബാനറുകളും, 469 കൊടിതോരണങ്ങളും നീക്കം ചെയ്തു.

 

OTHER SECTIONS