ബീഹാർ ; രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

By online desk .26 10 2020

imran-azhar

പാറ്റ്‌ന: ബീഹാർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ആദ്യ ഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഇവിടെ മൂന്നു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം വട്ടവയും മുഖ്യമന്ത്രി കസേരയിലിരിക്കാം എന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാർ. എന്നാൽ നിതീഷ് കുമാറിനെതിരെ ഒളിയമ്പുമായി ചിരാഗ് പാസ്വാൻ രംഗത്തുണ്ട്.


സഖ്യകക്ഷികൾ വിട്ടുപോയെങ്കിലും ജനവിധി തങ്ങൾക്കനുകൂലമായിരിക്കും എന്ന ആത്മവിശ്വാസത്തിലാണ് തേജസ്വി യാദവ്. ലാലു പ്രസാദ് യാദവ് ജയിലിലാണെങ്കിലും ലാലു പ്രഭാവം ഉയർത്തികാണിച്ചുകൊണ്ടല്ല മഹാസഖ്യം ജനവിധി തേടുന്നത്. തേജ്വസി നിറഞ്ഞു നിൽക്കുമ്പോൾ ആർ ജെ ഡി ക്ക് മുൻപിലാത്ത ആത്മവിശ്വാസവും ഉണ്ട്.

OTHER SECTIONS