കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയെന്ന് ബിജു രമേശ്, അന്വേഷണം വേണമെന്ന് ഇടതുമുന്നണി

By Web Desk.20 10 2020

imran-azhar

 

 

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി. ബാർ ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി കോൺഗ്രസ് നേതാക്കൾക്കെല്ലാം കോഴ നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. മേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ തുടങ്ങിയ നേതാക്കൾക്ക് കോടികൾ പിരിച്ചു നൽകിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പണയിടപാടുകൾ അന്വേഷിക്കണമെന്നാണ് ഇടതുമുന്നണി ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കോൺഗ്രസ് നേതാക്കൾക്ക് കോഴ നൽകിയതെന്നും ബിജു രമേശ് പറയുന്നു.

 

OTHER SECTIONS