തിരക്കേറിയ റോഡിൽ യുവാക്കളുടെ ബൈക്ക് റേസിംഗ്; അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് 5 പേർക്ക് പരിക്ക്

By Sooraj S.12 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: യുവാക്കളുടെ മരണപ്പാച്ചിലിൽ ബൈക്കിടിച്ച് 5 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെ കവടിയാർ അമ്പലമുക്ക് റോഡിലാണ് അപകടം ഉണ്ടായത്. ഈ പാതയിൽ ദിവസങ്ങളായി മത്സരയോട്ടം പതിവാണ്. ഈ മത്സരയോട്ടം തന്നെയാണ് ഇന്ന് അപകടം വിതച്ചതും. അമിത വേഗതയിൽ എത്തിയ ബൈക്കുകളിൽ ഒരു ബൈക്കാണ് അപകടം സൃഷ്ടിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെയാണ് ബൈക്ക് യാത്രികൻ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

 

വാഹനങ്ങളുടെ അമിത വേഗത തടയാൻ ഈ റോഡുകളിൽ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇത് വേണ്ടത്ര ഗുണപ്രദമായിട്ടില്ല. പ്രത്യേക ഫോണ്ടുകൾ ഉപയോഗിച്ച് നമ്പർ പതിപ്പിക്കുന്നതും പോലീസിന് തലവേദനയാകുന്നു. സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.