റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

By Shyma Mohan.13 08 2022

imran-azhar

 

ആലപ്പുഴ: പുന്നപ്ര കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന 28കാരനാണ് റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

OTHER SECTIONS