ബില്‍ക്കീസ് ബാനു കേസ്: മുഴുവന്‍ പ്രതികളും കീഴടങ്ങി, ഹാജരായത് ഞായറാഴ്ച രാത്രി 11.45 ന്

ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങി. ഞായറാഴ്ച 11 പ്രതികളും കീഴടങ്ങണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് പ്രതികള്‍ ഹാജരായത്.

author-image
Web Desk
New Update
ബില്‍ക്കീസ് ബാനു കേസ്: മുഴുവന്‍ പ്രതികളും കീഴടങ്ങി, ഹാജരായത് ഞായറാഴ്ച രാത്രി 11.45 ന്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങി. ഞായറാഴ്ച 11 പ്രതികളും കീഴടങ്ങണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് പ്രതികള്‍ ഹാജരായത്.

2022 ഓഗസ്റ്റില്‍ പ്രതികളുടെ ശിക്ഷയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ഈ നടപടി സുപ്രീംകോടതി റദ്ദാക്കി.

ബകാഭായ് വോഹാനിയ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വോഹാനിയ, ഗോവിന്ദ്ഭായ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോര്‍ധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് തുടങ്ങി 11 കുറ്റവാളികളും ഞായറാഴ്ച രാത്രി വൈകി ജയില്‍ അധികൃതര്‍ക്ക് മുന്‍പാകെ ഹാജരായി. തായി ലോക്കല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്‍ എല്‍ ദേശായിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഞായറാഴ്ച രാത്രി 11.45ന്, ദിവസം കഴിയാന്‍ 15 മിനിറ്റ് ശേഷിക്കെയാണ് പ്രതികളെത്തിയത്. ശിക്ഷ ഇളവ് റദ്ദാക്കിയ ജനുവരി എട്ടിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഞായറാഴ്ചയായിരുന്നു ഹാജരാകാനുള്ള അവസാന തീയതി. ഇത് നീട്ടി നല്‍കണമെന്ന് ബില്‍ക്കിസ് ബാനു കേസിലെ മൂന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ, ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഒന്നര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

india court Supreme Court national news bilkis bano case