ശതകോടീശ്വര വ്യവസായി ഡേവിഡ് കോച്ച് നിര്യാതനായി

By mathew.24 08 2019

imran-azhar

 

അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തെ തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് സ്വതന്ത്ര കമ്പോളത്തിലേക്കും സ്വാതന്ത്ര്യവാദി ആശയങ്ങളിലേക്കും പരിവര്‍ത്തനം ചെയ്ത കോച്ച് സഹോദരന്മാരില്‍ ഒരാളായ ഡേവിഡ് കോച്ച് അന്തരിച്ചു. 79 വയസ്സായിരുന്നു.


ന്യൂയോര്‍ക്കിലെ എഴുത്തുകാരനായ ജെയ്ന്‍ മേയറാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ആദ്യം പ്രഖ്യാപിച്ചത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്.


സഹോദരന്‍ ചാള്‍സിനൊപ്പം ചേര്‍ന്ന് കന്‍സാസ് ആസ്ഥാനമായുള്ള കോച്ച് ഇന്‍ഡസ്ട്രീസിനെ ഭീമന്‍ വ്യാവസായിക സാമ്രാജ്യമായി കോച്ച് വളര്‍ത്തിയെടുക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയില്‍ ഇരുവരുമുണ്ട്. 50 ബില്യണ്‍ ഡോളറിലധികമാണ് ഇരുവരുടെയും ആസ്തി.

OTHER SECTIONS