സർക്കാർ ശബരിമല വിധി നടപ്പാക്കണം: ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ

By Sooraj Surendran .02 12 2019

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമല യുവതീ പ്രവേശന വിധി സർക്കാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ശബരിമലയിൽ ദർശനത്തിനെത്തുന്നവരെ തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. ദർശനത്തിന് എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസ് നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു.

 

ചിഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് ബിന്ദു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു ഹർജിയല്ല ബിന്ദു നിലവിൽ നൽകിയിരിക്കുന്നത്. താൻ ആദ്യം ശബരിമല ദർശനം നടത്തിയതിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും മല ചവിട്ടുമെന്ന് ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിസംബര്‍ 17ന് മുമ്പ് ഹർജികൾ പരിഗണിക്കുമെന്നാണ് സൂചന.

 

 

OTHER SECTIONS