ബിനീഷിനെ ചോദ്യം ചെയ്തത് 11 മണിക്കൂർ; ബിനോയ്‌യിക്കും, അഭിഭാഷകനും കാണാൻ അനുമതിയില്ല

By Sooraj Surendran.31 10 2020

imran-azhar

 

 

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ആദ്യ ദിനം ചോദ്യം ചെയ്തത് 11 മണിക്കൂർ. ബിനീഷിനെ കാണാനെത്തിയ സഹോദരൻ ബിനോയ് കോടിയേരിക്കും, അഭിഭാഷകനും ഇഡി അനുമതി നൽകിയില്ല. ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇഡി ബിനീഷിന്റെ മൊബൈ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ രേഖകളും, സമൂഹ മാധ്യമ അക്കൗണ്ടുകളും വിശദമായി പരിശോധിക്കും. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ പണമിടപാടുകളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുന്നത്.

 

OTHER SECTIONS