ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

By online desk .24 11 2020

imran-azhar

 

ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ‍ നിയമ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. തനിക്കെതിരായുള്ള ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
എന്നാൽ കേസ് റദ്ദാക്കാനാകില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. ബിനീഷിനെതിരെ തെളിവുണ്ടെന്ന ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്നാണ് കോടതി വാദം കേൾക്കുക. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ബിനീഷിന്റെ ഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കുന്നുണ്ട്. നവംബർ പതിനെട്ടിന് പരിഗണിച്ച കേസിന്റെ തുടർവാദം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

OTHER SECTIONS