ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

By online desk .25 11 2020

imran-azhar

 


കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. വൈകാതെ ബിനീഷിനെ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയില്‍ കോടതി തുടര്‍വാദം കേള്‍ക്കുക. എന്നാൽ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോൾ എന്‍ഫോഴ്‌സ്‌മെന്റ്.

ബിനീഷിനൊപ്പമിരുത്തി ഇവരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. വന്‍ തുകയുടെ സാമ്പത്തിക ഇടപാടാണ് ബിനീഷുമായി നടത്തിയതെന്ന് പറയപ്പെടുന്ന എസ്. അരുണിനും ബിനീഷിന്റെ ഡ്രൈവറായ അനിക്കുട്ടനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇവരിതുവരെ ഹാജരായിട്ടില്ല.

OTHER SECTIONS