By Sooraj Surendran .19 06 2019
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ഡാൻസ് ബാർ ജീവനക്കാരിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്വേഷണത്തിനായി രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയെ വിഹാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നും, ആ ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുണ്ടെന്നുമാണ് ബിനോയ് കോടിയേരിക്കെതിരെ നൽകിയ പരാതി. ബിനോയിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നിർദേശിച്ചു. അതേസമയം ബിനോയ് പരാതി നിഷേധിച്ചതോടെ, തന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നും, അന്വേഷണവുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കിയിരുന്നു.