ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 27ലേക്ക് മാറ്റി

By mathew.24 06 2019

imran-azhar


മുംബൈ: ലൈംഗിക പീഢന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ജൂണ്‍ 27ലേക്ക് മാറ്റി. മുംബൈ ദിന്‍ഡോഷി കോടതിയാണ് വിധി പ്രസ്താവന 27ലേക്ക് മാറ്റിയത്. തിങ്കളാഴ്ച വിധി പറയുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചത്.

ബിഹാര്‍ സ്വദേശിനിയുടെ പീഡനക്കേസിലാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.

അതിനിടെ ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യുവതി മുംബൈ പോലീസിനു കൈമാറി. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍പ്പെടും.

 

OTHER SECTIONS