ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണം; പരാതിക്കാരി കോടതിയിൽ

By vidya.03 12 2021

imran-azhar

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി ബീഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

 

കേസ് അനിശ്ചിതമായി ഇനിയും നീട്ടിക്കൊണ്ട് പോവരുതെന്നും ഡിഎന്‍എ ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നും യുവതി പറഞ്ഞു.കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

 

ബീഹാറുകാരിയായ യുവതി 2019 ജൂൺ 13നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്നായിരുന്നു പരാതി.

 


2019 ജൂലായ് 29 നാണ് ബൈക്കുളയിലെ ആശുപത്രിയിൽ ബിനോയിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചത്.എന്നാൽ ഫലം ഇതുവരെ വ്യക്തമായിട്ടില്ല

OTHER SECTIONS