ബിനോയ്‌ക്കെതിരായ പീഡനക്കേസ്: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി മുംബൈ പോലീസ്

By Sooraj Surendran .25 06 2019

imran-azhar

 

 

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി മുംബൈ പോലീസ്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ മുംബൈ പോലീസ് ആരംഭിച്ചു. അതേസമയം ബിനോയിയുടെ ജാമ്യാപേക്ഷ ഹർജി 27ലേക്ക് മാറ്റിയിരുന്നു. ബിനോയ് നിലവിൽ ഒളിവിലാണ്. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റിലേക്ക് കടക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. അതേസമയം ജാമ്യാപേക്ഷ തള്ളിയാൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

OTHER SECTIONS