കോഴിക്കോട് പക്ഷിപ്പനിയില്ല, സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്

By സൂരജ് സുരേന്ദ്രന്‍.24 07 2021

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ കോഴികൾ കൂട്ടമായി ചത്തത് പക്ഷിപ്പനിയെ തുടർന്നല്ലെന്ന് സ്ഥിരീകരണം.

 

ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു.

 

ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്.

 

ഈ സാഹചര്യത്തിൽ ജില്ലയിലും അതീവ ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരുന്നത്.

 

കൂരാച്ചുണ്ട് പഞ്ചായത്തിന് പത്ത് കിലോമീറ്റർ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

 

കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു.

 

OTHER SECTIONS