തെളിവെടുപ്പ് പൂര്‍ത്തിയായി; ബിഷപ്പിനെ തിരികെ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി

By Anju N P.23 09 2018

imran-azhar

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

 

പീഡനം നടന്ന 20ാം നമ്പര്‍ മുറിയിലുള്‍പ്പെടെ തെളിവെടുപ്പുനടത്തി. അതേസമയം, ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.