കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ല, തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല, ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ്

By RK.14 01 2022

imran-azhar


തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്തുവന്നു. കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്നും സാക്ഷിമൊഴികള്‍ക്കപ്പുറം മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടുകൊണ്ടുള്ള കോടതിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നത്.

 

കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളില്‍പ്പെട്ടു. അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. പരാതിയും കേസും നിലനില്‍ക്കുന്നതല്ലെന്നും വിധിയില്‍ പറയുന്നു.

 

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാത്സംഗം ചെയ്‌തെന്നും 2014 മുതല്‍ 16 വരെയുളള കാലഘട്ടത്തില്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയില്‍ പ്രധാന പ്രോസിക്യൂഷന്‍ വാദം. ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങള്‍.

 

 

 

OTHER SECTIONS