ഫ്രാങ്കോ മുളയ്ക്കലിന് സോപാധിക ജാമ്യം

By Sooraj Surendran.15 10 2018

imran-azhar

 

 

കൊച്ചി: കുറുവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സോപാധിക ജാമ്യം. കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയെ തുടർന്ന് സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നീതി തേടി കന്യാസ്ത്രീകൾ തെരുവിലിറങ്ങി നടത്തിയ സമരത്തെ തുടർന്നാണ് കേസിന്റെ ഗതി മാറിയത്. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നില്ല. അതേസമയം ബിഷപ്പിനെ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ശരിവെച്ചു. ബിഷപ്പിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ട് പേരുടെ മൊഴിയാണ് രേഖപ്പെടുത്താനുള്ളത്.

OTHER SECTIONS