വോട്ടിങ് യന്ത്രങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ അനാവശ്യ പരാതി, പരാജയ ഭീതിയെത്തുടർന്ന്: ബിജെപി

By Sooraj Surendran .22 05 2019

imran-azhar

 

 

പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. വോട്ടിങ് യന്ത്രങ്ങളെപറ്റിയുള്ള പ്രതിപക്ഷ പാർട്ടികളുടെ അടിക്കടിയുള്ള അനാവശ്യ പരാതി പരാജയ ഭീതി മുന്നിൽക്കണ്ടുകൊണ്ടാണെന്ന് ബിജെപി ആരോപിച്ചു. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വോട്ടിങ് യന്ത്രങ്ങളിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് 21 പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

OTHER SECTIONS