വോട്ടിംഗ് യന്ത്രം തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

By anju.20 04 2019

imran-azhar

 

ഭൂവനേശ്വര്‍: വോട്ടിംഗ് യന്ത്രം തകര്‍ത്ത ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷയിലെ സോര്‍ഡ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്.


വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ 182മത് നമ്പര്‍ പോളിംഗ് ബൂത്തിലെ യന്ത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി തകര്‍ത്തത്.539 ല്‍ 414 വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി നില്‍ക്കേ ബൂത്തിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകരുമായി എത്തി ബിസോയി വോട്ടിംഗ് യന്ത്രം തകര്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുവേയായിരുന്നു സംഭവം.

 

പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു്.സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

 

OTHER SECTIONS