എന്‍ഡിഎയുടെ സീറ്റുകളിൽ ധാരണ: ബിജെപിക്ക് 14 സീറ്റ്, ബിഡിജെഎസിന് 5 സീറ്റ്

By Sooraj Surendran .20 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ സീറ്റുകളെ സംബന്ധിച്ച് ധാരണയായി. കേരളത്തിൽ ബിജെപി 14 സീറ്റുകളിൽ മത്സരിക്കുമ്പോൾ ബിഡിജെഎസ് 5 സീറ്റുകളിൽ മത്സരിക്കും. കേരളത്തിൽ പോരാട്ടം ബദലിനു വേണ്ടിയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുക. ബിഡിജെഎസുമായുള്ള സഖ്യം എൻഡിഎ മുന്നണിക്കു ഗുണം ചെയ്യുമെന്നും സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും മുരളീധരറാവു പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥിയായാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസും മറ്റു മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കും. അതേസമയം കുമ്മനം രാജശേഖരൻ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും മുരളീധരറാവു വ്യക്തമാക്കി.

OTHER SECTIONS