യോഗിക്കും, ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനം: ഗായികക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

By Sooraj Surendran .20 06 2019

imran-azhar

 

 

ലക്‌നോ: ആർഎസ്എസിനെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമർശിച്ച റാപ്പ് ഗായിക ഹർദ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഹർദ് കൗറിന്റെ വിമർശനം. യോഗിയെ "ഓറഞ്ച് ബലാത്സംഗക്കാരൻ' എന്ന് വിശേഷിപ്പിച്ച കൗർ ആർഎസ്എസ് മേധാവി "ഭീകരവാദിയും വംശീയവാദിയും' ആണെന്നായിരുന്നു വിമർശനം. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ ചിത്രവും "കർക്കരെയെ കൊന്നതാര്' എന്ന പുസ്തകത്തിന്‍റെ കവർചിത്രവും അവർ പോ സ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണം സൈബർ സെല്ലിന് കൈമാറി. കൗറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

OTHER SECTIONS