റഫാൽ വിവാദം; 70 നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ബിജെപി

By Anju N P.16 12 2018

imran-azhar

ഡൽഹി: റഫാൽ കേസിൽ സുപ്രീംകോടതിയിൽനിന്നും അനുകൂലമായ വിധി വന്നതിന് പിന്നാലെ തിങ്കളാഴ്ച ബിജെപി രാജ്യത്തെ 70 നഗരങ്ങളിൽ വാർത്താ സമ്മേളനം നടത്തും. 

 

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസിന്റെ മുഖംമൂടി തകര്‍ക്കുമെന്നും റഫാലില്‍ രാജ്യസുരക്ഷയെ കരുതിയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവാതിരുന്നതെന്നും രാജ്യസഭാംഗം അനില്‍ ബലൂനി പറഞ്ഞു. വിവാദമുണ്ടാക്കിയവര്‍ പറഞ്ഞതത്രയും കള്ളമായിരുന്നെന്ന് അനില്‍ ബലൂനി ആരോപിച്ചു. രാജ്യസുരക്ഷയെ വെച്ചാണ് അവര്‍ കളിച്ചത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, വിജയ് രൂപാണി എന്നിവർ അടങ്ങുന്ന ബിജെപി നേതാക്കളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വാർത്താ സമ്മേളനം വിളിക്കുന്നത്.

OTHER SECTIONS